അനധികൃത ക്വാറി ഖനനം; താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി

അനധികൃത ക്വാറി ഖനനം; താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി

കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി. 23,53,013 രൂപ പിഴയാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് ചുമത്തിയത്. താമരശേരി ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചർച്ച് വികാരിക്കും ഉത്തരവ് അയച്ചു. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്ലവർ ചർച്ചിന്‍റെ കീഴിലുള്ള സ്ഥലത്തെ ക്വാറിയിലെ ഖനനത്തിനാണ് പിഴ. 

2002 മുതല്‍ 2010 വരെ പള്ളിക്ക് കീഴിലുള്ള സ്ഥലത്തെ ക്വറിയിൽ 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്തതിനെതിരെയാണ് നടപടി. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴയിട്ടത്. കാത്തലിക് ലേമെന്‍ അസോസയേഷന്‍റെ പരാതിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ഏപ്രില്‍ 30 നകം പിഴയൊടുക്കണം എന്നാണ് ഉത്തരവ്. ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.