രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു 17,183 കോടി രൂപയുടെ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു 17,183 കോടി രൂപയുടെ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 1557 പദ്ധതികളാണു നടപ്പാക്കുക. 4,64,714 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും. ഉന്നത നിലവാരമുള്ള 53 സ്‌കൂളുകള്‍, ലൈഫ് മിഷന്‍ വഴി 20,000 വീടുകള്‍, വാതില്‍പ്പടി സംവിധാനം, എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍, 15,000 പേര്‍ക്ക് പട്ടയം, കെ ഫോണ്‍, ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ, 10,000 ഹെക്റ്ററില്‍ ജൈവ കൃഷി, 23 പുതിയ പോലീസ് സ്റ്റേഷനുകള്‍ക്കു തറക്കല്ലിടും, വേമ്പനാട് കായലില്‍ ബണ്ടു നിര്‍മ്മാണം, കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങള്‍ നവീകരിക്കും, ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ്. പ്രഖ്യാപിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടവ ഇവയെല്ലാമാണ്.