നോമ്പ് കാലത്തേ ശ്രദ്ധിക്കേണ്ട ആഹാര ക്രമങ്ങൾ

റമ്ദാൻ മാസത്തിലെ വ്രതാനുഷ്ടാനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ആഹാര ക്രമമാണ് . നോമ്പ് ശരീരത്തിനും മനസിനും ഒരു പോലെ ആരോഗ്യം നൽകുന്ന ഒന്നാണ്. എന്നാൽ നോമ്പിന്റെ ഗുണം നോമ്പ്കാരന്റെ ശരീരത്തിന് ലഭിക്കണമെങ്കിൽ നോമ്പ് തുറക്ക് ശേഷമുള്ള ഭക്ഷണക്രമത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
നോമ്പെടുക്കുന്നവരുടെ ഭക്ഷണക്രമം മറ്റു മാസങ്ങളില്‍ നിന്ന് വല്ലാതെയൊന്നും മാറേണ്ടതില്ല. കഴിവതും ലളിതമായ ഭക്ഷണ വിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴ വേളയിലും സ്വീകരിക്കേണ്ടത്. ശരീരത്തിന്റെ സ്വാഭാവിക തൂക്കം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഭക്ഷണ രീതി. എന്നാല്‍ അമിത വണ്ണമുള്ളവര്‍ക്ക് ശരീര ഭാരം കുറയ്ക്കാവുന്ന ഒരു നല്ല സമയം കൂടിയാണ് റമദാന്‍. ശരീരത്തിന് ആവശ്യമായ ഭക്ഷണം മണിക്കൂറുകളോളം എത്താത്തതിനാല്‍, സാവധാനം ദഹിക്കുന്ന ഭക്ഷണത്തിന് പകരം വേഗം ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മൂന്ന് മുതല്‍ നാലു മണിക്കൂര്‍കൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുമ്പോള്‍ സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ദഹിക്കാന്‍ എട്ട് മണിക്കൂര്‍ എടുക്കും.
വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് ബാര്‍ലി, ഗോതമ്പ്, ബീന്‍സ് പോലുള്ള പയറും ധാന്യ വര്‍ഗങ്ങളും. ഇവയെ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നു വിളിക്കുന്നു. സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്കുള്ള ഉദാഹരണം ഇറച്ചി, പഞ്ചസാര, മൈദ പോലുള്ളവയാണ്. ഇവയെ സംസ്‌കൃത അന്നജം എന്ന് പറയുന്നു. ഗോതമ്പ്, ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍ തൊലിയുള്ള ഫലങ്ങള്‍ ഉണങ്ങിയ പയറു വര്‍ഗങ്ങള്‍ തുടങ്ങിയവ നാരുകളടങ്ങിയ ഭക്ഷണത്തിന് നല്ല ഉദാഹരണമാണ്.
മസാല ഭക്ഷണങ്ങള്‍, കാപ്പി, കൊള പാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ഈയവസ്ഥ മൂര്‍ച്ചിക്കാന്‍ ഇടവരുത്തുന്നു. വയറിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അള്‍സറും ഹയാറ്റസ് ഹര്‍ണിയയും ഉള്ളവര്‍ റമദാനു മുമ്പ് തന്നെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്