രാജ്യത്ത് സില്‍വര്‍ ഇടിഎഫിന് അനുമതി

രാജ്യത്ത് സില്‍വര്‍ ഇടിഎഫിന് അനുമതി നല്‍കിയതോടെ നിരവധി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഓഫര്‍ ഡോക്യുമെന്റുകളുമായി സെബിയെ സമീപിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ്, നിപ്പോണ്‍ ഇന്ത്യ, മിറ അസറ്റ് തുടങ്ങിയവയാണ് സില്‍വര്‍ ഇടിഎഫ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞമാസമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സില്‍വര്‍ ഇടിഎഫ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയത്. സ്വര്‍ണത്തെപ്പോലെ വെള്ളിയിലും നിക്ഷേപിച്ച് അതിലെ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ഇടിഎഫ് വഴി ചെയ്യുന്നത്.