ബുംറ തകര്‍ത്തു, ഇംഗ്ലണ്ടിനെ; അഞ്ചു വിക്കറ്റ് നഷ്ടം

ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് നഷ്ടമായി. 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഹസീബിനെയും ആദ്യ ഇന്നിങ്സിലെ ഹീറോ ഒലി പോപ്പിനെയും ജോണി ബെയര്‍സ്റ്റോയെയും ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തി.
ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്.
അക്കൗണ്ട് തുറക്കും മുന്‍പ് ബെയര്‍സ്റ്റോയെ തെറുപ്പിച്ച ബുംറയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ബെയര്‍സ്റ്റോയെയും ഒലി പോപ്പിനെയും മടക്കി ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
രണ്ട് റണ്‍സ് മാത്രമെടുത്ത ഒലി പോപ്പിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പോപ്പ് പുറത്താകുമ്ബോള്‍ 146 ന് നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
193 പന്തുകളില്‍ നിന്നും 63 റണ്‍സെടുത്ത ഹസീബിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ഹസീബ് പുറത്താകുമ്ബോള്‍ മൂന്ന് വിക്കറ്റിന് 141 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. നായകന്‍ ജോ റൂട്ടും ഒലി പോപ്പുമാണ് ക്രീസിലുള്ളത്.