ദിവസവും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റു ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.
➤ ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ആന്റിഓക്സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
➤ ആപ്പിളിലടങ്ങിയിരിക്കുന്ന ടാര്‍ടാറിക് ആസിഡ് കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്.
➤ ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന ‘പെക്ടിന്‍’ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
➤ ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിന് സഹായകമാണ്. ദിവസവും ആപ്പിള്‍ കഴിക്കുന്നതു മലബന്ധം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
➤ ശ്വാസകോശ കാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ആപ്പിളിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്