കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ഉടനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ഉടനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 137 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.