ജനുവരി മാസം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ കാര്‍ വില ഉയര്‍ത്തും

ജനുവരി മാസം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ കാര്‍ വില ഉയര്‍ത്തും. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് കോസ്റ്റ്, സവിശേഷതകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് വാഹന നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി, ലക്ഷ്വറി വാഹനങ്ങള്‍ പുറത്തിറക്കുന്ന മെഴ്സീഡസ് ബെന്‍സ്, ഓഡി എന്നിവരാണ് വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വില വര്‍ധനവ് മോഡലുകളെ ആശ്രയിച്ചിരിക്കുമെന്നാണ് മാരുതി അറിയിച്ചത്.