ഇൻഫോസിസ് 5,809 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.

ഐടി ഭീമനായ ഇന്‍ഫോസിസ് 2021 ഡിസംബര്‍ 31-ന് അവസാനിക്കുന്ന ത്രൈമാസത്തില്‍ 5,809 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,197 കോടി രൂപയില്‍ നിന്ന് 12 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25,927 കോടി രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 31,867 കോടി രൂപയായി.