മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടാം റിട്ടയര്‍മെന്റ് പ്രായമാകുമ്ബോള്‍ 23 കോടി രൂപ
mutual fund

റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം സാമ്ബത്തീക ആശങ്കകളില്ലാതെ സമാധാനപൂര്‍ണമായി മാറണമെങ്കില്‍ ആ പ്രായമാകുമ്ബോഴേക്കും മതിയായ സമ്ബാദ്യം നാം ഒരുക്കി വയ്‌ക്കേണ്ടതുണ്ട്. നിലവിലെ പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്ബോള്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്ബോഴേക്കും കോടികള്‍ കൈയ്യിലുണ്ടെങ്കില്‍ മാത്രമേ സാമ്ബത്തീക ഞെരുക്കങ്ങളില്ലാതെ ജീവിതം ആഹ്ലാദകരമായി മുന്നോട്ട് പോവുകയുള്ളൂ.
ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്നും കോടികള്‍ സമ്ബാദിക്കാം
ശരിയായ നിക്ഷേപ ആസൂത്രണത്തിലൂടെ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ കോടികള്‍ സമ്ബാദിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതും ഒന്നും രണ്ടും കോടിയല്ല, 23 കോടി രൂപ. അതിലൂടെ മറ്റാരെയും ആശ്രയിക്കാതെ വാര്‍ധക്യകാലം അഭിമാനത്തോടെ, സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാം. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നിക്ഷേപകന് നല്‍കുന്നത് മ്യൂച്വല്‍ ഫണ്ടുകളാണ്. കൃത്യമായ ആസൂത്രണത്തോടെ വിവേകപൂര്‍വം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയാല്‍ വലിയൊരു തുക തന്നെ നിക്ഷേപകന് സ്വന്തമാക്കുവാന്‍ സാധിക്കും.
മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി
എത്രയോ റീട്ടെയില്‍ നിക്ഷേപകരാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍) നിക്ഷേപത്തിലൂടെ ഉയര്‍ന്ന ആദായം കൈയ്യിലാക്കുന്നത്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപം നടത്തുന്നതാണ് എസ്‌ഐപി നിക്ഷേപത്തിലെ രീതി. 500 രൂപ മുതലുള്ള ചെറിയ തുകകള്‍ നിക്ഷേപിച്ചുകൊണ്ടും നിങ്ങള്‍ക്ക് എസ്‌ഐപി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും.
എസ്‌ഐപി തുക
എത്രയും നേരത്തേ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭക്കുവാന്‍ സാധിക്കുമോ ആത്രയും ഉയര്‍ന്ന നേട്ടം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, എസ്‌ഐപി തുകയില്‍ ഓരോ വര്‍ഷവും വരുത്തേണ്ട സറ്റെപ്പ് അപ്പ് വര്‍ധനവാണ്. അതായത് നിങ്ങളുടെ വരുമാനത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവിന് അനുപാതമായി ഒരു നിശ്ചിത തുകയുടെ വര്‍ധനവ് ഓരോ വര്‍ഷവും എസ്‌ഐപി നിക്ഷേപ തുകയിലും വരുത്തണം.
നേരത്തെ നിക്ഷേപം ആരംഭിക്കാം
നിങ്ങള്‍ നിങ്ങളുടെ 25ാം വയസ്സില്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം ആരംഭിച്ചു എന്നിരിക്കട്ടെ. റിട്ടയര്‍മെന്റ് പ്രായമായ 60 വയസ്സു വരെ നിങ്ങളാ നിക്ഷേപം തുടരുകയും ചെയ്യുന്നു. അതായത് ആകെ നിക്ഷേപ കാലാവധി 35 വര്‍ഷങ്ങള്‍. അത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ പലിശ വര്‍ധനവിന്റെ നേട്ടം നിക്ഷേപകന് ലഭിക്കും. അങ്ങനെ റിട്ടയര്‍മെന്റ് കാലത്തേക്ക് നിങ്ങള്‍ക്കാവശ്യമായ തുക സ്വന്തമാക്കുവാനും സാധിക്കും.
12 ശതമാനം മുതല്‍ 16 ശതമാനം വരെ ആദായം
മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി രീതിയില്‍ 35 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം മുതല്‍ 16 ശതമാനം വരെയുള്ള ആദായം നിക്ഷേപം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 25ാം വയസ്സില്‍ 15400 രൂപ വീതം പ്രതിമാസ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തി, അയാള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപം തുടരുകയാണെങ്കില്‍ ശരാശരി 12 ശതമാനം ആദായത്തിലൂടെ 22.93 കോടി രൂപ നേടാം.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.