ബാങ്ക് ഇതര പണമിപാട് ഓപ്പറേറ്റര്‍മാര്‍ക്ക് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി വഴി പണമിടപാടു നടത്തുവാന്‍ അനുമതി നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ദില്ലി;ബാങ്ക് ഇതര പണമിപാട് ഓപ്പറേറ്റര്‍മാര്‍ക്ക് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി വഴി പണമിടപാടു നടത്തുവാന്‍ അനുമതി നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനൊപ്പം പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കളുടെ പരമാവധി ബാലന്‍സ് ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.
ആര്‍ബിഐ നടത്തുന്ന കേന്ദ്രീകൃത പേയ്‌മെന്റ് സംവിധാനങ്ങളായ ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ ഇതുവരെ ബാങ്കുകള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. ബാങ്ക് ഇതര പേയ്‌മെന്റ് സംവിധാനങ്ങളായ പിപിഐകള്‍, കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍, വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാര്‍ എന്നിവ സെന്‍ട്രല്‍ ബാങ്ക് നടത്തുന്ന ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവയില്‍ നേരിട്ട് ഉള്‍പ്പെടുത്തിയതായി റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
ഈ സംവിധാനം സാമ്ബത്തിക വ്യവസ്ഥയിലെ സെറ്റില്‍മെന്‍റ് റിസ്ക് കുറയ്ക്കുകയും എല്ലാ ഉപയോക്തൃ വിഭാഗങ്ങളിലേക്കും ഡിജിറ്റല്‍ സാമ്ബത്തിക സേവനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ ദ്വിമാസ ധനനയ സമിതി യോഗത്തിന് ശേഷമായിരുന്നു തിരുമാനം.
യുപിഐ സംവിധാനത്തിന്റെ സഹായമില്ലാതെ പേ ടിഎം, ഫോണ്‍ പേ പോലുള്ള വാലറ്റുകള്‍ വഴി മറ്റു വാലറ്റുകളിലേക്കും ബാങ്കുകളിലേക്കും എളുപ്പത്തില്‍ പണം കൈമാറുവാന്‍ സാധിക്കും.
കൂടാതെ, കുറഞ്ഞ പണം കൈവശം വയ്ക്കാനും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി , ബാങ്ക് ഇതര പിപിഐ ഇഷ്യു ചെയ്യുന്നവരുടെ മുഴുവന്‍ കെവൈസി പിപിഐകള്‍ക്കും പണം പിന്‍വലിക്കാനുള്ള സൗകര്യം അനുവദിക്കാനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പേയ്‌മെന്റ് ബാങ്കുകളുടെ അക്കൗണ്ട് ഉടമകള്‍ക്ക് പരമാവധി ബാലന്‍സ് പരിധി രണ്ട് ലക്ഷം രൂപയായി ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനം ഒരു തുടക്കമാണെന്നും ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് തങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് .റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കൂടിച്ചേര്‍ത്തു.