കൊവിഡിന്‍റെ രണ്ടാം തരംഗ ഭീഷണി കേരളവും നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം :കൊവിഡിന്‍റെ രണ്ടാം തരംഗ ഭീഷണിയിലാണ് രാജ്യം ഇപ്പോള്‍ .പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിച്ചു കൊണ്ടിരിക്കുകയാണ് .ഇപ്പോഴിതാ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് .ഇനി മുതല്‍ ഇതര സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വരുന്നവര്‍ ഉറപ്പായും ആര്‍ടി -പിസിആര്‍ ടെസ്റ്റ് നടത്തണം .എത്തി 14 ദിവസത്തിനകം ടെസ്റ്റിന് വിധേയരാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു .
ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്കും ഇത് ബാധകമാണ് .മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ് .മഹാമാരി ഉണ്ടായ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കിന് ഇന്നലെ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചിരുന്നു .രാജ്യം രണ്ടാം തരംഗത്തിന്റെ സൂചനകള്‍ കാട്ടിയതോടെയാണ് കേരളവും നിയന്ത്രണങ്ങളുമായി രംഗത്ത് എത്തിയത്