ലംബോര്‍ഗിനിയുടെ എസ്.യു.വി, ഉറൂസ് സ്വന്തമാക്കി ജൂനിയര്‍ എന്‍.ടി.ആര്‍; ഇന്ത്യന്‍ നിരത്തില്‍ എത്തുന്ന ആദ്യ സ്‌പെഷന്‍ എഡിഷന്‍ ഗ്രാഫൈറ്റ് ക്യാപ്‌സ്യൂള്‍ പതിപ്പ്; വില 4.5 കോടി; ചിത്രം പങ്കുവച്ച്‌ തെലുങ്ക് സൂപ്പര്‍ താരം

lamborghini suv urus

ലംബോര്‍ഗിനിയുടെ എസ്.യു.വി, ഉറൂസ് സ്വന്തമാക്കി ജൂനിയര്‍ എന്‍.ടി.ആര്‍; ഇന്ത്യന്‍ നിരത്തില്‍ എത്തുന്ന ആദ്യ സ്‌പെഷന്‍ എഡിഷന്‍ ഗ്രാഫൈറ്റ് ക്യാപ്‌സ്യൂള്‍ പതിപ്പ്; വില 4.5 കോടി; ചിത്രം പങ്കുവച്ച്‌ തെലുങ്ക് സൂപ്പര്‍ താരം

ഹൈദരാബാദ്: ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ എസ്.യു.വി, ഉറൂസ് സ്‌പെഷന്‍ എഡിഷന്‍ ഗ്രാഫൈറ്റ് ക്യാപ്‌സ്യൂള്‍ പതിപ്പ് സ്വന്തമാക്കി തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍.ടി.ആര്‍. ഹൈദരാബാദിലെ ലംബോര്‍ഗിനി ഡീലര്‍ഷിപ്പാണ് വാഹനം വിതരണം ചെയ്തത്. വാഹനത്തോടൊപ്പമുള്ള ചിത്രം ജൂനിയര്‍ എന്‍.ടി.ആര്‍ പങ്കുവച്ചിട്ടുണ്ട്.

സ്‌പെഷ്യല്‍ എഡിഷന്‍ ഉറൂസിന് പ്രത്യേക മാറ്റ് ഫിനിഷും ഓറഞ്ച് കളര്‍ കോമ്ബിനേഷനും ലഭിക്കും. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ പതിപ്പിന് സാധാരണ മോഡലിനേക്കാള്‍ വിലകൂടുതലാണ്. സ്റ്റാന്‍ഡേര്‍ഡ് ലംബോര്‍ഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്ഷനുകള്‍ക്കനുസരിച്ച്‌ ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ പതിപ്പിന് ഒന്നുമുതല്‍ ഒന്നര കോടിവരെ അധിക വില നല്‍കണം.

സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ പതിപ്പിന് നിരവധി വിഷ്വല്‍ അപ്ഗ്രേഡുകള്‍ ലഭിക്കും. ബമ്ബറിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ബോഡി സ്‌കര്‍ട്ടുകള്‍, ഒആര്‍വി എം, വീല്‍ ക്ലാഡിങ് തുടങ്ങിയ പ്രത്യേകതകള്‍ ഗ്രാഫൈറ്റ് പതിപ്പിലുണ്ട്. ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകള്‍ക്ക് ബ്രഷ്ഡ് സില്‍വര്‍ ടെക്‌സ്ചറും ലഭിക്കും.

22 ഇഞ്ച് വലിപ്പമുള്ള ടയറുകളും ബോഡി കളര്‍ ബ്രേക്ക് കാലിപ്പറുകളും വാഹനത്തിന്റെ പ്രത്യേകതയാണ്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ 21 ഇഞ്ച് അലോയ് വീലുകളാണുള്ളത്.4.0 ലിറ്റര്‍, ഇരട്ട ടര്‍ബോചാര്‍ജ്ഡ് ഢ8 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. പരമാവധി 650 പിഎസ് കരുത്തും 850 എന്‍എം ടോര്‍ക്കും എഞ്ചിന്‍ ഉത്പ്പാദിപ്പിക്കും.

ഫോര്‍വീല്‍ സംവിധാനവും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വാഹനത്തിനുണ്ട്. 3.6 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. പരമാവധി വേഗത മണിക്കൂറില്‍ 305 കി.മീ ആയി നിയന്ത്രിച്ചിരിക്കുന്നു. ലംബോര്‍ഗിനിയുടെ ആദ്യ എസ്.യു.വിയാണ് ഉറൂസ്. ഇവയുടെ നൂറിലധികം യൂനിറ്റുകള്‍ രാജ്യത്ത് വിറ്റഴിഞ്ഞിട്ടുണ്ട്.