ഐഎന്‍എസ് രണ്‍വീറില്‍ സ്ഫോടനത്തിൽ മൂന്നു സേനാംഗങ്ങൾക്ക് വീരമൃത്യു.

മുംബൈ: നാവികസേനാ പടക്കപ്പൽ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. മൂന്നു നാവികർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈ തീരത്തിനടുത്തുവെച്ചാണ് സംഭവം.
കപ്പലിനുള്ളിലെ കാബിനിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നാവിക സേനാവൃത്തങ്ങൾ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നാവികസേന അറിയിച്ചു. മുംബൈ ഡോക്യാർഡിലാണ് സംഭവം.
2021 നവംബറിലാണ് ഐ.എൻ.എസ്. രൺവീർ ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗമായത്. സ്ഫോടനം സംബന്ധിച്ച് നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കൃഷൻ കുമാർ, സുവിന്ദർ കുമാർ, എ.കെ. സിങ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ ഏതാനുംപേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരുടെ പരിക്ക് ഗുരുതരമല്ലെന്ന് നാവികസേന അറിയിച്ചു.