ഹ്യുണ്ടായ് ഇലക്ട്രിക് 4000 കോടി രൂപയുടെ നിക്ഷേപം നടത്തും

ഹ്യുണ്ടായ് ഇലക്ട്രിക്  4000 കോടി രൂപയുടെ നിക്ഷേപം നടത്തും

പാസഞ്ചര്‍ വാഹന വിപണിയില്‍ രാജ്യത്തെ രണ്ടാമനായ ഹ്യുണ്ടായ് ഇലക്ട്രിക് കാറുകള്‍ക്കായി 4000 കോടി രൂപയുടെ നിക്ഷേപം നടത്തും. 2028 ഓടെ 6 ഇലക്ട്രിക് മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കാനാണ് പദ്ധതി. ശ്രേണിയിലെ ആദ്യ മോഡല്‍ 2022ല്‍ എത്തും. രാജ്യത്തെ ഇവി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഹ്യൂണ്ടായിയുടെ നീക്കം. ഇതിന്റെ ഭാഗമായി ചെറു കാറുകള്‍ മുതല്‍ എസ്യുവി വരെയുള്ള എല്ലാ സെഗ്മെന്റിലും കമ്പനി ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കും. 2022ല്‍ 18,000 ഇവികളും 2025ല്‍ 73000, 2028ല്‍ 1.75 ലക്ഷവുമായി രാജ്യത്തെ ഇവികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകള്‍.