സ്‌നേഹസ്പര്‍ശം പദ്ധതി

സ്‌നേഹസ്പര്‍ശം പദ്ധതി
ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുകയും കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടിയും വരുന്ന അവസ്ഥയിൽ അവരുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് സ്നേഹസ്പര്‍ശം.
പ്രതിമാസം 1000/- രൂപ വീതമാണ് ടി പദ്ധതിയിലൂടെ അനുവദിക്കുന്നത്.
ഈ പദ്ധതിയുടെ പുതുക്കിയ മാനദണ്ഡപ്രകാരം ധനസഹായം ബി.പി.എല്‍ വിഭാഗത്തിന് മാത്രമാണ് ഈ സഹായം ലഭ്യമാകുക. പ്രായപരിധി 60 വയസ്സാണ്.
ധനസഹായത്തിനായി അപേക്ഷകൾക്കൊപ്പം ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മേല്‍വിലാസം ഉള്‍പ്പെടെയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്ബര്‍, വിവാഹിതയല്ല എന്ന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കേണ്ടതാണ്.