ക്രിസ്മസ്– പുതുവത്സര ബംപർ പെയിന്റിങ് തൊഴിലാളിയായ കോട്ടയംകാരന്;

കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടിപ്പിൽ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദാനന്ദന് (സദൻ). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിങ് തൊഴിലാളിയായ സദാനന്ദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റ് ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദൻ താമസിക്കുന്നത്. അപ്രതീക്ഷിതമായി 12 കോടി രൂപ അടിച്ചതിന്റെ ആഹ്ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.
ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചിരുന്നു.