വാഗണ്‍ആറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചു മാരുതി

വാഗണ്‍ആറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 5.13 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന VXi വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വാഗണ്‍ആര്‍ എക്‌സ്ട്രാ എന്ന മോഡലിനെ കമ്ബനി അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
VXi വേരിയന്റാണ് വാഗണ്‍ആര്‍ എക്‌സ്ട്രാ. എന്നാല്‍ അത് ഡീലര്‍ തലത്തില്‍ ഘടിപ്പിച്ചിട്ടുള്ള അധിക ആക്സസറികളുമായാണ് വരുന്നതെന്നാണ് സൂചന. ഈ പ്രത്യേക പതിപ്പിന് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ബോഡി സൈഡ് മോള്‍ഡിംഗുകള്‍, മുന്നിലും പിന്നിലും ബമ്ബര്‍ പ്രൊട്ടക്ടറുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, മുന്നിലും പിന്നിലും ക്രോം ഗാര്‍ണിഷ് എന്നിവ ലഭിക്കും ലഭിക്കുന്നു. മാരുതി ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റും നല്‍കുന്നു.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗണ്‍ആര്‍ എക്സ്ട്രാ എത്തുന്നു. 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ യൂണിറ്റ്. ഇതില്‍ 1.0 ലിറ്റര്‍ യൂണിറ്റ് 5,500 rpm-ല്‍ 67 bhp കരുത്തും 3,500 rpm-ല്‍ 90 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 6,000 rpm-ല്‍ 82 bhp കരുത്തും 4,200 rpm-ല്‍ 113 Nm ടോര്‍ക്കും ആണ് 1.2 ലിറ്റര്‍ യൂണിറ്റ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി എന്നിവ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.