ബംഗളൂരു നഗരത്തില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ബംഗളൂരു നഗരത്തില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലകളില്‍ നീന്തല്‍ കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കും വിലക്കുണ്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം 6,000ത്തിന് മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സിആര്‍പിസി 144 ലാണ് ഇന്ന് മുതല്‍ ബംഗളൂരു സിറ്റി പരിധിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്
നിലവില്‍ ഏപ്രില്‍ 20വരെ സിറ്റി പരിധിയില്‍ എല്ലാതരം പൊതുപരിപാടികളും നിരോധിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, സിനിമ തീയറ്ററുകള്‍ എന്നിവയ്ക്ക് കര്‍ശ്ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയതായി ഉത്തരവ് പുറത്തിറക്കി സിറ്റി പൊലീസ് കമ്മീഷ്ണര്‍ കമല്‍ പന്ത് മാധ്യമങ്ങളെ അറിയിച്ചു. ഇത്തരം ഇടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കും പ്രത്യേക പെരുമാറ്റ ചട്ടം ഇറക്കിയിട്ടുണ്ട്.