ബഹ്റൈനില്‍ പിസിആര്‍ പരിശോധന ഒഴിവാക്കി

ബഹ്റൈനില്‍ പിസിആര്‍ പരിശോധന ഒഴിവാക്കി -കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളയാത്രക്കാര്‍ക്ക് ബഹ്റൈനില്‍ എത്തുമ്പോഴുള്ള പിസിആര്‍ പരിശോധന ഒഴിവാക്കുന്നു. ഈദ് ദിനം മുതല്‍ ഇവര്‍ക്കും കോവിഡ് രോഗം ഭേദമായവര്‍ക്കും കൊറോണവൈറസ് പരിശോധന ഒഴിവാക്കിയതായി മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അറിയിച്ചു. കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് 'ബി അവെയര്‍'ആപ്പില്‍ ഹാജരാക്കണം.
നിലവില്‍ ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് എത്തുന്ന ദിവസം, അഞ്ചാം നാള്‍, പത്താം നാള്‍ എന്നിങ്ങനെ മൂന്ന് കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. ഇതിന് 36 ദിനാര്‍ (ഏതാണ്ട് 7,110 രൂപ)യാണ് വിമാനതാവ്ളത്തില്‍ നല്‍കണം.
ഈദ് ദിനം മുതല്‍ ഇന്‍ഡോര്‍ സിനിമാഹാളുകളും സ്പാകളും തുറക്കും. ഇവിടേക്ക് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം ഭേദമായവര്‍ക്കുംമാത്രമേ പ്രവേശനം അനുവദിക്കൂ. റസ്റ്ററോണ്ടുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കല്‍, ഇന്‍ഡോര്‍ ജിംനേഷ്യം, ഇന്‍ഡോര്‍ നീന്തല്‍ക്കുളം, കുട്ടികള്‍ക്കുള്ള ഇന്‍ഡോര്‍ വിനോദ ശാലകള്‍, പൊതുപരിപാടികള്‍ നടക്കുന്ന ഹാളുകള്‍, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഇത് ബാധകമാണ്. ഇവരോടൊപ്പം വരുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ടാസ്‌ക് ഫോഴ്സ് അറിയിച്ചു.
കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14-ാം നാളിലാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. കോവിഡ് ഭേദമായവര്‍ അതിന്റെ തെളിവ് ഹാജരാക്കണം.
സാമൂഹിക അകലം പാലിച്ച് റസ്റ്ററോണ്ടുകളിലും കഫേകളിലും പുറത്ത് ഭക്ഷണം നല്‍കാം. തുറന്ന ജിംനേഷ്യം, കളി മൈതാനങ്ങള്‍, പുറത്തെ നീന്തല്‍ക്കുളങ്ങള്‍, പുറത്തുള്ള വിനോദ ശാലകള്‍, സിനിമാ ഹാളുകള്‍ എന്നിവക്കും ഇത് ബാധകമാണ്