കുട്ടികളുടെ മൊബൈലുകളിലെ മരണക്കളികള്‍: തടയാന്‍ സേവനദാതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈലുകളിലും കമ്ബ്യൂട്ടറുകളിലും ഒാണ്‍ലൈന്‍ കളികള്‍ തടയുന്ന കാര്യം സേവനദാതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഒാണ്‍ലൈന്‍ കളികളില്‍ ബോധപൂര്‍വം ചില ക്ഷുദ്രശക്തികള്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളെ മാനസികമായി അടിമകളാക്കുന്നു. ശക്തമായ നടപടി ഇക്കാര്യത്തില്‍ വേണം. ലൈംഗിക ചൂഷണം പോലും നടക്കുന്നു. ഇവ തടയാന്‍ സൈബര്‍ ഡോം ഇടപെടുന്നുണ്ടെന്ന് വാഴൂര്‍ സോമന്‍, ഇ. ചന്ദ്രശേഖരന്‍, ജി.എസ്. ജയലാല്‍, ഇ.കെ. വിജയന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.
ഡാര്‍ക്ക് നെറ്റ് പോലെയുള്ള പ്ലാറ്റ്േഫാമുകള് കുട്ടികളെ ഉപയോക്താക്കളാക്കാന്‍ ബോധപൂര്‍വ ശ്രമം നടത്തുന്നു. പ്രത്യേക ഘട്ടത്തിലെത്തുേമ്ബാള് ആത്മഹത്യയിലെത്തുന്നു. പടിപടിയായുള്ള അടിമപ്പെടുത്തല്‍ നടക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
19 സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, മൂന്ന് സൈബര്‍ ഡോമുകള്‍, ഹൈടെക് സൈബര്‍ ക്രൈം എന്‍ക്വയറി സെല്‍ എന്നിവ സംയോജിപ്പിച്ച് സൈബര്‍ ക്രൈം ഇന്‍െവസ്റ്റിഗേഷന്‍ ഡിവിഷന്‍ ആരംഭിക്കും.
* തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത പ്രവാസികളുെട പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്കും കുടുംബാരോഗ്യ ക്ഷേമ സെക്രട്ടറിക്കും കത്തയച്ചെന്നും മറുപടി കിട്ടിയിട്ടിെല്ലന്നും മുഖ്യമന്ത്രി അറിയിച്ചു.