മലയാളം പറഞ്ഞ് താലിബാന്‍ സൈനികന്‍; ട്വീറ്റുമായി ശശി തരൂര്‍
thaliban

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ തീവ്രവാദികളുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന സംശയമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം സൂചിപ്പിക്കുന്നത്.
വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ തീവ്രവാദിയുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ 'സംസാരിക്കട്ടെ' എന്ന് പറയുന്നത് അവ്യക്തമായി കേള്‍ക്കാനാവുന്നത്.
റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നത്.