ആര്‍കൈവിഡ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്

ആര്‍കൈവിഡ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്

ന്യൂഡല്‍ഹി : ആര്‍കൈവിഡ് ചാറ്റുകളില്‍ പുതിയ ഫീചറുമായി വാട്‌സ്‌ആപ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്ബോള്‍ ഇനി മുതല്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലായി നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടില്ലെന്ന് വാട്‌സ്‌ആപ്.

ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരും ഫോള്‍ഡറിലേക്ക് ചുരുക്കാനും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കുന്നതാണ്. പുതിയ അപ്‌ഡേറ്റില്‍ ആര്‍കൈവ് ചെയ്ത ചാറ്റുകളില്‍ സന്ദേശങ്ങള്‍ വന്നാല്‍ ചാറ്റ് ലിസ്റ്റിന് പകരം ആര്‍കൈവ് ഫോള്‍ഡറില്‍ തന്നെ തുടരുന്നതായിരിക്കും. എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീചര്‍ ആവശ്യമില്ല എങ്കില്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്താവുന്നതാണെന്നും വാട്‌സ്‌ആപ് അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് സ്വന്തം ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാനായാണ് ഇത് നടപ്പാക്കുന്നതെന്ന് വാട്‌സ്‌ആപ് അറിയിപ്പ് വ്യക്തമാക്കുന്നു. ആര്‍കൈവ് ചെയ്യുന്ന ചാറ്റുകള്‍ പിന്നീട് അണ്‍ആര്‍കൈവ് ചെയ്യുംവരെ അതേ അവസ്ഥയില്‍ തുടരും.