കെ.എഫ്.സിയിലും 'പൊന്നുവിളയിച്ച്' ടോമിന്‍ തച്ചങ്കരി

കെ.എഫ്.സിയിലും 'പൊന്നുവിളയിച്ച്' ടോമിന്‍ തച്ചങ്കരി
. ഈ ഐ.പി.എസ് ഓഫീസര്‍ സി.എം.ഡി ആയിരിക്കെ, വലിയ കുതിപ്പാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്നത്. ബിസിനസ് ഇരട്ടിയിലധികമായാണ് ഉയര്‍ന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം, കെ.എഫ്.സി വായ്പാ ആസ്തി, മുന്‍വര്‍ഷത്തേക്കാള്‍ 1,349 കോടി രൂപ ഉയര്‍ന്ന്, 4700 കോടി രൂപ എന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍വകാല റെക്കോര്‍ഡാണിത്. വായ്പാ അനുമതിയിലും, തിരിച്ചടവിലും, മുന്‍ വര്‍ഷങ്ങളെക്കാള്‍ വന്‍ വര്‍ദ്ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.2020-21 സാമ്ബത്തിക വര്‍ഷം, 4,139 കോടി രൂപയുടെ വായ്പാ അനുമതികളാണ് കെ.എഫ്.സി നല്‍കിയിരിക്കുന്നത്.