Covid വ്യാപനം രൂക്ഷം - കേരളത്തിൽ മാത്രം ഇന്നലെ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്നലെ 72,808 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 693 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേര്‍ രോഗമുക്തി നേടി. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200.
രാജ്യത്ത് ഇന്നലെ 2,37,304 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 46,723 പേര്‍ക്കും കര്‍ണാടകയില്‍ 21,390 പേര്‍ക്കും തമിഴ്നാട്ടില്‍ 17,934 പേര്‍ക്കും പശ്ചിമബംഗാളില്‍ 22,155 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 13,681 പേര്‍ക്കും ഡല്‍ഹിയില്‍ 27,561 പേര്‍ക്കും ചത്തീസ്ഗഡില്‍ 5,476 പേര്‍ക്കും രാജസ്ഥാനില്‍ 9,488 പേര്‍ക്കും ഗുജറാത്തില്‍ 9,941 പേര്‍ക്കും ഹരിയാനയില്‍ 6,883 പേര്‍ക്കും ബീഹാറില്‍ 6,413 പേര്‍ക്കും പഞ്ചാബില്‍ 6,481 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു
ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിധികം കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഏഴ് ലക്ഷത്തിന് മുകളിലും ഇംഗ്ലണ്ടില്‍ 1,29,587 പേര്‍ക്കും ഫ്രാന്‍സില്‍ 3,61,719 പേര്‍ക്കും തുര്‍ക്കിയില്‍ 77,722 പേര്‍ക്കും ഇറ്റലിയില്‍ 1,96,224 പേര്‍ക്കും ജര്‍മനിയില്‍ 80,542 സ്പെയിനില്‍ 1,79,125 പേര്‍ക്കും അര്‍ജന്റീനയില്‍ 1,31,082 പേര്‍ക്കും ആസ്ട്രേലിയയില്‍ 1,02,567 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 31.70 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 4.88 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 7,362 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,051 പേരും റഷ്യയില്‍ 745 പേരും ഇംഗ്ലണ്ടില്‍ 398 പേര്‍ക്കും ഇറ്റലിയില്‍ 313 ജര്‍മനിയില്‍ 331 പേര്‍ക്കും പോളണ്ടില്‍ 684 പേര്‍ക്കും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.29 ലക്ഷമായി.