കുവൈറ്റിലേക്ക് മടങ്ങാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി

കുവൈറ്റിലേക്ക് മടങ്ങാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: യാത്ര നിയന്ത്രണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപോയ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് തിരികെ വരുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അടിയന്തരമായി കുവൈറ്റിലേക്ക് തിരിച്ചെത്തേണ്ടവര്‍ അവരുടെ രജിസ്ട്രേഷനുകള്‍ ആരോഗ്യ മന്ത്രാലയത്തില്‍ പ്രോസസ് ചെയ്യണമെന്നും അത്തരം കേസുകളില്‍ എംബസിയുടെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും എംബസ്സി അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധമായി നിരവധി അന്വേഷണങ്ങളാണ് ദിനംപ്രതി ലഭിക്കുന്നതെന്നും ഇന്ത്യക്കാരുടെ ആശങ്കകള്‍ ബന്ധപ്പെട്ടവരോട് പങ്ക് വെച്ചതായും എംബസി അധികൃതര്‍ പറഞ്ഞു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈത്തിലെ ആരോഗ്യ സാങ്കേതിക സമിതി പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയായ നൂറുക്കണക്കിന് ആളുകള്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്. പരിശോധന കഴിയുന്ന മുറക്ക് മറ്റുള്ള അപേക്ഷകര്‍ക്കും ഇത് സംബന്ധമായ നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് എംബസ്സി അറിയിച്ചു. പിശകുകള്‍ ഉള്ളതായി കണ്ടെത്തിയാല്‍ ആ കാര്യങ്ങള്‍ വിശദീകരിച്ചും അപേക്ഷ നിരസിച്ചാല്‍ ആ കാര്യങ്ങള്‍…