യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കെടുക്കേണ്ടതില്ല- യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗം മാൾട്ടിഗലി

പോളണ്ട് : റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ(russia ukraine war) നാറ്റോ (NATO)നേരിട്ട് പങ്കു ചേരേണ്ടതില്ലെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗം മാൾട്ടി ഗലി (malti gali)ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകം ഒറ്റക്കെട്ടായി റഷ്യയെ സമ്മർദത്തിലാക്കണമെന്നും ഗലി നിർദേശിച്ചു. യൂറോപ്യൻ യൂണിയൻ യുക്രെയ്ൻ ജനതയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗം മാൾട്ടി ഗലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോളണ്ട് അതിർത്തിയായ മെഡിക്കയിൽ എത്തിയതായിരുന്നു യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗം മാൾട്ടി ഗലി