മൂന്നാം ട്വന്റി20; ഇന്ത്യയ്‌ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച, സന്ദീപ് വാര്യര്‍ ടീമില്‍

മൂന്നാം ട്വന്റി20; ഇന്ത്യയ്‌ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച, സന്ദീപ് വാര്യര്‍ ടീമില്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ആദ്യ പന്തില്‍ തന്നെ പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി.

രണ്ടാം ട്വന്റി20യിലെതു പോലെ അഞ്ച് ബാറ്റ്സ്‌മാന്‍മാരും ആറ് ബൗളര്‍മാരുമായാണ് ഇന്ന് ഇന്ത്യ കളിക്കാനിറങ്ങിയത്. പരിക്കേറ്റ പേസര്‍ നവ്ദീപ് സെയ്നിക്ക് പകരം മലയാളി താരം സന്ദീപ് വാര്യര്‍ ടീമിലിടം കണ്ടു. നീണ്ട ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സന്ദീപിന് ട്വന്റി20യില്‍ ഇടം നേടാനായത്.


ധവാന് പിന്നാലെ ഒന്‍പത് റണ്‍സ് മാത്രം നേടി മലയാളി താരം ദേവ്ദത്ത് പടിക്കലും പുറത്തായി. പിറകെ റണ്ണൊന്നുമെടുക്കാതെ സഞ്ജു സാംസണും പുറത്തായപ്പോള്‍ ഇന്ത്യ 24ന് 3. ഒരു റണ്‍ കൂട്ടി ചേ‌ര്‍ക്കുന്നതിനിടെ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ്(14) പുറത്ത്. പിന്നാലെ നിതീഷ് റാണയും(6) പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ (16) പിന്നാലെ മടങ്ങി.

നിലവില്‍ 15 ഓവറില്‍ 60 റണ്‍സ് നേടിയ ഇന്ത്യ‌യ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്‌ടമായി.

കുല്‍ദീപ് യാദവ് (10) രാഹുല്‍ ചാഹര്‍ (5) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഹസരങ്ക രണ്ടും, ദശുന്‍ ശനക,രമേശ് മെന്‍ഡിസ്, ദുശ്‌മന്ദ ചമീര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.