പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. 2, 7

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബെല്‍ജിയന്‍ ക്ലബായ ബ്രൂഗെയ്ക്കെതിരെ പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. 2, 7 മിനുറ്റുകളില്‍ കിലിയന്‍ എംബാപ്പേയുടെ ഗോളുകളില്‍ മേധാവിത്വം കാട്ടിത്തുടങ്ങിയാണ് മിന്നും ജയം പിഎസ്ജി സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ ജയഭേരി. കിലിയന്‍ എംബാപ്പേയും ലിയോണല്‍ മെസിയും ഇരട്ട ഗോളുകള്‍ നേടി.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബെല്‍ജിയന്‍ ക്ലബായ ക്ലബ് ബ്രൂഗെയ്ക്കെതിരെ നേടിയ ഇരട്ട ഗോളോടെ പ്രൊഫഷണല്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ലിയോണല്‍ മെസിക്കായി. 757 ഗോള്‍ നേടിയ പെലെയെ മറികടന്ന മെസിക്ക് ഇപ്പോള്‍ 758 ഗോളായി. 801 ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍വേട്ടയില്‍ മെസിക്ക് മുന്നിലുള്ളത്. ഒറ്റ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം, ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ താരം എന്നീ പട്ടികകളിലും പെലെയുടെ റെക്കോര്‍ഡുകള്‍ മെസി ഈ വര്‍ഷം മറികടന്നിരുന്നു.