ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയിൽ പുറത്തായി

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ തകര്‍ത്ത് ജര്‍മനി ഫൈനലില്‍. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ അര്‍ജന്റീനയാണ് ജര്‍മനിയുടെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായള്ള മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ നേരിടും.