ആരാധകരില്‍ ആവേശമുണര്‍ത്തി മോഹൻലാൽ ചിത്രം 'മരക്കാറി'ന്‍റെ രണ്ടാമത്തെ ടീസര്‍.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ.
23 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നു ടീസറെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ആദ്യ ടീസര്‍ പോലെ തന്നെ വിഷ്വലിനെ പറ്റിയാണ് ഏറെ പേരും കമന്‍റുകളിടുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എഴുപത്തൊന്നായിരത്തോളെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
മരക്കാറിന്റെ ആദ്യ ടീസറും സോഷ്യൽ മീഡിയകളിൽ തരംഗമാകുകയാണ്. ടീസറിന് ഫേസ്‍ബുക്ക് ടീമും മോഹൻലാലിന്റെ പേജില്‍ കമന്റുമായി എത്തിയിരുന്നു. എപ്പിക് ടീസര്‍ എന്നായിരുന്നു ഫേസ്‍ബുക്ക് ഔദ്യോഗിക പേജില്‍ നിന്നുള്ള കമന്റ്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായതിനാൽ ആരാധകരും ഏറെ ആവേശത്തിലാണ്.