റാഫി പുതിയകടവിനെ മുസ്ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: വാര്‍ത്തസമ്മേളനത്തിനിടെ പാണക്കാട് മുഈനലി തങ്ങളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ മുസ്ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ കുടുംബത്തിന്‍റെ പാരമ്ബര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് പിന്നീട് തീരുമാനിക്കും.