ഇത് കോഹ്‌ലി എന്ന ക്രിക്കറ്റ് രാജാവിന്റെ പതനത്തിന്‍റെ ആരംഭമോ!

ടി20ക്കു പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായകനായി രോഹിത് ശര്‍മയെ നിയമിച്ചിരിക്കുകയാണ് ബിസിസിഐ.
നായക സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ ബിസിസിഐ കോഹ്‌ലിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ നായക സ്ഥാനം ഒഴിയുന്നില്ല എന്ന നിലപാടാണ് താരം സ്വീകരിച്ചത്. എന്നാല്‍ വരുന്ന ലോക കപ്പുകള്‍ക്കുള്ള മുന്നൊരുക്കമായി ഇതുവരെ ഒരു ഐസിസി കിരീടം പോലുമില്ലാത്ത കോഹ്‌ലിയ്ക്ക് പകരം രോഹിത്തിനെ കൊണ്ടുവരാനായിരുന്നു ബിസിസിഐയ്ക്ക് താത്പര്യം. ഇതേതുടര്‍ന്ന് നിര്‍ബന്ധിത രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് വിവരം.
ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണങ്ങളെല്ലാം കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ നിലപാടിനെ പിന്തുണക്കുന്നതായിരുന്നു. കോഹ്‌ലി പരിമിത ഓവറില്‍ അത്ര പ്രശസ്തനായ നായകനല്ലെന്നാണ് ബിസിസിഐ വൃത്തങ്ങളിലൊരാള്‍ പ്രതികരിച്ചത്. 2019ലെ ഏകദിന ലോക കപ്പിന് ശേഷം തന്നെ കോഹ്‌ലിയെ മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അല്‍പ്പം കൂടി സാവകാശം ലഭിച്ചു. എന്നാല്‍ 2021ലെ ടി20 ലോക കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലിയുടെ വിധിയെഴുതിയത് വേഗത്തിലാക്കിയത്.