സനുഷ സന്തോഷ് പങ്കുവെച്ച ചിത്രത്തിന് താഴെ മോശം കമന്റിട്ട വ്യക്തിക്ക് ചുട്ട മറുപടി

സിനിമ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
എന്നാല്‍ ആ ചിത്രങ്ങളില്‍ കുറ്റങ്ങളും കുറവുകളും മാത്രം ചികഞ്ഞ് കണ്ടെത്തി മോശം കമന്റുകളിടാന്‍ സമയം കണ്ടെത്തുന്നവരും നിരവധിയാണ്.
ഇത്തരം ആളുകള്‍ക്ക് ഇതില്‍ നിന്ന് എന്ത് സുഖമാണ് കിട്ടുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല.ഇപ്പോഴിതാ സനുഷ സന്തോഷ് പങ്കുവെച്ച ചിത്രത്തിന് താഴെ മോശം കമന്റിട്ട വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.
ബാലതാരമായി വന്ന് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്.
സനുഷ ഫേസ്‌ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഒരു വ്യക്തി മോശം കമന്റുകള്‍ ഇട്ടത്. സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാ കേറി കടിക്കുക എന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു കമന്റ്. ഇതിന് സനുഷ നല്‍കിയ മറുപടി ഇങ്ങനെ: എവിടെയൊക്കെയോ എന്നുള്ള ചേട്ടന്റെ കെയറിന് ചേട്ടനും ചേട്ടനെ ഇത്രയും നാള്‍ വളര്‍ത്തിയ വീട്ടുകാരോടും നന്ദി പറയുന്നു.
സനുഷയുടെ ചുട്ട മറുപടിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ അവതാരകയും, മിനി സ്‌ക്രീന്‍ താരവുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നേരെയും മോശം കമന്റുകളുമായി ഞരമ്ബ് രോഗികള്‍ എത്തിയിരുന്നു. അന്ന് അശ്വതി നല്‍കിയ തകര്‍പ്പന്‍ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു.