അലൈൻമെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിലുറച്ച് തിരുവഞ്ചൂർ;കൂടുതൽ തെളിവുകൾ പുറത്തുവിടും

അലൈൻമെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിലുറച്ച് തിരുവഞ്ചൂർ;കൂടുതൽ തെളിവുകൾ പുറത്തുവിടും

കോട്ടയം: സിൽവർലൈൻ (silver line)അലൈൻമെന്റുമായി(alignment) ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ(thiruvanchur radhakrishnan). ചങ്ങനാശേരി മുളക്കുഴയിലെ അലെയ്മെന്‍റിൽ രണ്ട് കിലോമീറ്റർ മാറ്റം വരുത്തി. അലെയ്മെന്‍റ് രണ്ട് കിലോമീറ്റർ ഇടത്തോട്ട് മാറിയെനന്നും അദ്ദേഹം പറഞ്ഞു.ഇതിന് തെളിവായി പുതിയ മാപ്പും  തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ടു. 

എന്തിനാണ് ഈ മാറ്റമെന്ന് കെ റെയിൽ വ്യക്തമാക്കണം. അല്ലെങ്കിൽ തന്‍റെ ആക്ഷേപം ശരിയെന്നാണ് മനസിലാക്കേണ്ടത്. സജി ചെറിയാന് ഇക്കാര്യത്തിൽ എന്തോ താൽപര്യമുണ്ട്. അതുകൊണ്ടാണ് ഇതിൽ കയറിപ്പിടിച്ചത് . രണ്ട് കിലോമീറ്റർ വ്യത്യാസം വന്നത് എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല. ജി ചെറിയാൻ മറുപടി പറയാൻ ബാധ്യസ്ഥനാണ്. ഇതുപോലെ പലയിടത്തും അലെയ്മെന്‍റ് മാറ്റിയെന്നാണ് അറിവ്.
മുളക്കുഴയുടെ കാര്യത്തിൽ സർക്കാർ ആദ്യം മറുപടി പറയട്ടെ അപ്പോൾ പുതിയ തെളിവുകൾ പുറത്തുവിടുമെന്നും തിരുവഞ്ചൂർ രാധകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു