രണ്ടാം വർഷത്തിലെ വെല്ലുവിളി തൃക്കാക്കര ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ;മണ്ഡലം നിലനിർത്താൻ പ്രതിപക്ഷം

രണ്ടാം വർഷത്തിലെ വെല്ലുവിളി തൃക്കാക്കര ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ;മണ്ഡലം നിലനിർത്താൻ പ്രതിപക്ഷം

കൊച്ചി: രണ്ടാം വർഷത്തിലേക്ക് (second year)കടന്ന രണ്ടാം പിണറായി സർക്കാറിന് (pinari govt)മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവിളി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്(thrukkakara by election). സിൽവർലൈനിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് ഫലം നിർണായകം. കുത്തക മണ്ഡലം നിലനിർത്തിയുള്ള തിരിച്ചുവരവ് പ്രതിപക്ഷത്തിനും അത്യാവശ്യം.

സംസ്ഥാന രാഷ്ട്രീയം തൃക്കാക്കരയിൽ കറങ്ങുമ്പോഴാണ് രണ്ടാം പിണറായി സർക്കാറിൻറെ വാർഷികം. സീറ്റെണ്ണത്തിലെ സെഞ്ച്വറി തികക്കലിനപ്പുറത്താണ് പിണറായി സർക്കാറിന് തൃക്കാക്കര തെരഞ്ഞെടുപ്പ്. ചരിത്രത്തുടർച്ച നേടിയ സർക്കാറിൻറെ ആദ്യ വെല്ലുവിളി. കോൺഗ്രസ് കുത്തകമണ്ഡലം പിടിച്ചാൽ സിൽവർലൈനുമായി അതിവേഗം സർക്കാറിന് കുതികുതിക്കാം. മുഖ്യമന്ത്രി നേരിട്ട് നയിച്ച് മന്ത്രിമാരെ അണിനിരത്തിയുള്ള പ്രചാരണം അത്ഭുതം സൃഷിക്കാൻ തന്നെ

പിണറായി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രതിപക്ഷത്തെ നേതൃമാറ്റം. ഫലത്തിൽ പ്രതിപക്ഷത്തിൻറെയും നായകൻ വിഡീസതീശൻറെയും വിലയിരുത്തൽ കൂടിയാകും ഉപതെരഞ്ഞെടുപ്പ്. സമീപകാല തെരഞ്ഞെടുപ്പിലെ തോൽവികൾ മറന്ന് ജയം ശീലമാക്കി യുഡിഎഫിന് തിരിച്ചെത്താൻ കരപിടിക്കൽ അനിവാര്യം

കര കടന്നില്ലെങ്കിലും സർക്കാറിന് ഒരിളക്കവുമുണ്ടാകില്ല, പക്ഷെ വികസനം പറഞ്ഞ് കെ റെയിൽ അജണ്ടയാക്കിയിട്ടും നഗരവോട്ടർമാരുള്ള തൃക്കാക്കര പോയാൽ സിൽവർലൈനിലെ മുന്നോട്ട് പോക്ക് ശരിക്കും വെല്ലുവിളിയാകും. മറുവശത്ത് ഉറച്ച കോട്ട കൂടി പോയാൽ കോൺഗ്രസിൻറെ അടിവേര് തന്നെയിളകും. പുതിയ കോൺഗ്രസ് നേതൃത്വം സമ്മർദ്ദത്തിലാകുമെനന് മാത്രമല്ല മുന്നണിയിൽ ലീഗ് അടക്കമുള്ള കക്ഷികളും കടുത്ത നിലപാടിലേക്ക് നീങ്ങും