കോവിഡ്​: ​അടുത്ത രണ്ട്​ മാസം നിര്‍ണായകം; കേരളം, മഹാരാഷ്​ട്ര ചീഫ്​ സെക്രട്ടറിമാരുടെ യോഗം വിളിച്ചു

covid kerela

കോവിഡ്​: ​അടുത്ത രണ്ട്​ മാസം നിര്‍ണായകം; കേരളം, മഹാരാഷ്​ട്ര ചീഫ്​ സെക്രട്ടറിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടി​െ​ല്ലന്നും സെപ്​റ്റംബര്‍ ഒക്​ടോബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും​​ കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത്​ കേസുകള്‍ ഉയര്‍ന്നേക്കാം. വീടുകളിലെ െഎസലേഷ​െന്‍റ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കേസുകള്‍ കൂടുതലുള്ള കേരളം, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേര്‍ത്തു. കേരളത്തില്‍ മാത്രമാണ്​ ഒരുലക്ഷത്തിന്​ മുകളില്‍ ആക്​റ്റീവ്​ കേസുകള്‍ ഉള്ളത്​. 31 സംസ്​ഥാനങ്ങളിലും 10,000ല്‍ താഴെയാണ്​ കേസുകളെന്നും കേന്ദ്രം വ്യക്​തമാക്കി.

വാക്‌സിനേഷന് വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചതായി ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷന്‍ പറഞ്ഞു. മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്​. രാണ്ടാം ഡോസ് വാക്‌സി​െന്‍റ വിതരണം കാര്യക്ഷമാക്കുന്നതിന് ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്്​. വാക്സിന്‍ കവറേജ് സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ ജില്ലകളെ തിരിച്ചറിയാനും ഈ ജില്ലകളിലെ വാക്സിനേഷ​െന്‍റ പുരോഗതി പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

അതേസമയം, രാജ്യത്ത്​ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,164 പേര്‍ക്കാണ്​. 34,159 പേര്‍ സുഖം പ്രാപിച്ചു.