പത്തനംതിട്ടയിൽ പുഴയിൽ മുങ്ങി നാല് മരണം; അപകടം മണിമലയാറ്റിലും അച്ചൻകോവിലാറ്റിലും

പത്തനംതിട്ടയിൽ പുഴയിൽ മുങ്ങി നാല് മരണം; അപകടം മണിമലയാറ്റിലും അച്ചൻകോവിലാറ്റിലും

പത്തനംതിട്ട: പത്തനംതിട്ടയിൽ മണിമലയാറ്റിലും അച്ചൻകോവിലാറ്റിലുമായി ഒഴുക്കിൽപ്പെട്ട് നാല് പേർ മരിച്ചു. മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ തിരുനെൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെത്തിയ എട്ട് കുട്ടികൾ മണിമലയാറ്റിലെ വടക്കൻ കടവിൽ കുളിക്കാനിറങ്ങിയപ്പോണ് അപകടമുണ്ടായത്. നാട്ടുകാർ വെളളത്തിലിറങ്ങി രണ്ട് പേരെയും കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തു മുമ്പ് കുട്ടികൾ മരിച്ചു. 

അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഏനാത്ത് സ്വദേശി വിശാഖ്, ഏഴംകുളം സ്വദേശി സുജീഷ് എന്നിവരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹം ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടം നടക്കും