Tokyo Olympics | ഒളിമ്ബിക്‌സില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദാഹിയയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

Tokyo Olympics | ഒളിമ്ബിക്‌സില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദാഹിയയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ടോക്യോ ഒളിമ്ബിക്‌സില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം രവി കുമാര്‍ ദാഹിയ. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗം ഗുസ്തിയിലാണ് താരത്തിന്റെ നേട്ടം. ആവേശകരമായ ഫൈനലില്‍ 7-4 എന്ന സ്‌കോറിനായിരുന്നു രവികുമാറിന്റെ തോല്‍വി. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ് രവി കുമാര്‍. ഈ ഒളിമ്ബിക്‌സിലെ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡല്‍ നേട്ടമാണിത്.

ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ റഷ്യന്‍ ഒളിമ്ബിക്സ് കൗണ്‍സിലിന്റെ ലോക ചാമ്ബ്യന്‍ കൂടിയായ സവുര്‍ ഉഗുയേവിനെതിരെയാണ് ഇന്ത്യന്‍ താരം സ്വര്‍ണ്ണ പോരാട്ടത്തിനിറങ്ങിയത്. 7-4 എന്ന നിലയിലായിരുന്നു റഷ്യന്‍ താരത്തിന്റെ വിജയം. പരാജയപ്പെട്ടുവെങ്കിലും അഭിമാനാര്‍ഹമായ പോരാട്ടം നടത്തിയ ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം ഇന്ത്യന്‍ ആരാധകര്‍ക്ക് തീര്‍ത്തും സന്തോഷകരം തന്നെയാണ്. ഒളിമ്ബിക്സിലെ അഞ്ചാം മെഡല്‍ നേട്ടത്തിന് ശേഷം വന്‍ അഭിനന്ദന പ്രവാഹമാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തി. 'രവി കുമാര്‍ ദാഹിയ സ്തുത്യര്‍ഹനായ ഗുസ്തിക്കാരനാണ്. അദേഹത്തിന്റെ പോരാട്ടവീര്യവും കാര്‍ക്കശ്യവും വളരെ മികച്ചതായിരുന്നു. ടോക്യോ ഒളിമ്ബിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. അദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.



വലിയ മത്സരങ്ങള്‍ പരാജയപ്പെടാത്ത റഷ്യന്‍ താരത്തിനെതിരെ വീരോചിതമായ പോരാട്ടം നേടിയാണ് ഇന്ത്യന്‍ താരം പിന്നില്‍ പോയത്. ആദ്യ പിരീഡില്‍ രണ്ട് പോയിന്റുമായി റഷ്യന്‍ താരം മുന്നിലെത്തിയെങ്കിലും രവി കുമാര്‍ ഒപ്പം പിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടതെങ്കിലും ആദ്യ പിരീഡ് അവസാനിക്കുമ്ബോള്‍ 2-4ന് രവി പിന്നിലായിരുന്നു. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാന്‍ താരത്തിന് കഴിഞ്ഞില്ല.



ഒളിമ്ബിക് ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ വെള്ളിമെഡല്‍ നേട്ടവുമായി അഭിമാന താരമായി മാറിയപ്പോല്‍ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ദീപക് പൂനിയ പൊരുതി കീഴടങ്ങി. 86 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ അവസാന നിമിഷം വരെ പൊരുതിയാണ് സാന്‍ മരിനോയുടെ മൈലെസ് നാസെം അമിനോട് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.