ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു, നിരവധിപേര്‍ കുടുങ്ങികിടക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ (Gujarat) ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അഞ്ച് പുരുഷൻമാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികൾക്കു മേൽ വീഴുകയായിരുന്നു. സ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കും.