കൊച്ചിൻ ഷിപ്പിയാർഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ 3, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. നിലവിലുള്ള തസ്തികകൾ, തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ എന്നിവ താഴെ കൊടുത്തിട്ടുണ്ട്.
സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ വിവിധ ട്രെയ്‌ഡുകളിലായി 14 ഒഴിവുകളുണ്ട്. പ്രോജക്ട് ഓഫീസർ തസ്തികയിൽ 56 ഒഴിവുകളുണ്ട്. 35 വയസ്സാണ് സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിലെ പ്രായപരിധി 30 വയസ്സാണ് പ്രോജക്ട് ഓഫീസർ
സീനിയർ പ്രോജക്ട് ഓഫീസർ തസ്കിയയിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ഡിഗ്രി 60 ശതമാനം മാർക്കോടെ പാസ്സ് കൂടാതെ കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തിപരിചയം ആണ് ആവശ്യമായ യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദം പാസായവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഒരു പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത.
100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.റ്റി, പിഡബ്ല്യുഡി വിഭാഗത്തിന് അപേക്ഷാഫീസ് ഇല്ല. അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഔദ്യോഗിക വെബ്സൈറ്റിൽ കരിയർ സെക്ഷൻ ക്ലിക്ക് ചെയ്തു ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.