വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിന് മര്‍ദ്ദനം; റോഡരികില്‍ 45 കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിനെ മദ്യപാനികള്‍ ചവിട്ടി കൊന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികൾ മർദ്ദിച്ചിരുന്നു. വൃഷ്ണത്തിൽ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന.