കടവില്‍ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി

കടവില്‍ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി

കടവില്‍ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി. കുടുംബത്തോടൊപ്പം കുട്ടനാട് സന്ദര്‍ശിക്കാനെത്തിയതാണ് യുവാവ്. 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെയാണ് ആറ്റില്‍ കാണാതായത്.

ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം വാര്‍ഡ് കളപ്പുരയില്‍ ഹൗസില്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് ആദില്‍(മനു -22 ) നെയാണ് കാണാതായത്.

കുടുംബത്തോടൊപ്പം മൂന്ന് കാറുകളിലായി കുട്ടനാട് കൈനകരിയിലെത്തിയതാണ്. മുണ്ടക്കല്‍ പാലത്തിന് സമീപം ഗുരുമന്ദിരം ജെട്ടിയിലെ കടവിലാണ് കുളിച്ചു കൊണ്ടിരുന്നത്. ആദിലിനായുള്ള തെരച്ചില്‍ തുടരുകയാണ്.