ആലപ്പുഴയിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പരോളിലിറങ്ങിയപ്പോൾ ഡിവൈഎഫ്ഐ ഭാരവാഹി

ആലപ്പുഴയിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പരോളിലിറങ്ങിയപ്പോൾ ഡിവൈഎഫ്ഐ ഭാരവാഹി

ആലപ്പുഴ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ഡി വൈ എഫ് ഐ (DYFI)  മേഖലാ വൈസ് പ്രസിഡന്റ്  ആയി തെരഞ്ഞെടുത്തു.  അജു കൊലപാതക്കേസില്‍ ജീവപരന്ത്യം ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങിയ പ്രതിയായ ആന്‍റണി ജോസഫിനെയാണ് ഭാരവാഹിയായി ആലപ്പുഴയിൽ തെരഞ്ഞെടുത്തത്. ആന്റണി ജോസഫിനെ ആണ് ആലപ്പുഴ ഐക്യ ഭാരതം മേഖലാ വൈസ് പ്രസിഡന്റായിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അജു കൊലക്കേസിൽ ആലപ്പുഴ ജില്ലാ കോടതിയാണ് ഇയാൾ ഉൾപ്പടെ ഏഴ് പേരെ ശിക്ഷിച്ചത്. ഹൈക്കോടതിയും  വിധി ശരിവെച്ചിരുന്നു. അജുവിനെ ആളുമാറി ആയിരുന്നു ആന്റണിയുടെ നേതൃത്വത്തിൽ വെട്ടി കൊലപ്പെടുത്തിയത്‌ . ആന്റണി   പരോളിലിറങ്ങി നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ ഭാരവാഹിയാക്കിയത്. ക്വട്ടേഷൻ സംഘം പാർട്ടിയിൽ  കടന്നുകൂടുന്നു എന്ന്, സി പി എം ജില്ലാ സമ്മേളനം പ്രവർത്തന റിപ്പോർട്ടിൽ  ഉൾപ്പെടുത്തി ദിവസങ്ങൾ കഴിയുമ്പോഴാണ് കൊലക്കേസ് പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹി ആക്കിയത്. സംഭവം വിവാദമായതോടെ അടിയന്തര കമ്മിറ്റി ചേർന്ന്, തീരുമാനം പുനഃപരിശോധിക്കാൻ സിപിഎം നിർദേശം നൽകിയിട്ടുണ്ട്..