സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. വീഡിയോ ദൃഷ്യങ്ങൾ ലഭിച്ചു

ഊട്ടിക്കടുത്ത് കുനൂരിലാണ് അപകടം. നാലു പേര്‍ മരിച്ചതായി തമിഴ്‌നാട് പൊലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിപിന്‍ റാവത്തിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പതിനാലുപേര്‍ കോപ്റ്ററില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റാവത്തിന് ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സുലൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് കോളജിലേക്കു പോവുകയായിരുന്നു കോപ്റ്റര്‍. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു വഴിവച്ചതെന്നാണ് വിവരം.
തകര്‍ന്നുവീണ കോപ്റ്റര്‍ കത്തിയതായി വിഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. നാലു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.