പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി ടി.പി. അശ്‌റഫ് (40) ആണ് മരിച്ചത്. റിയാദ് ഹാരയില്‍ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോണ്‍ട്രിയിലെ ജീവനക്കാരനായിരുന്നു. മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. സബീന ഫര്‍സാനയാണ് ഭാര്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുക്കളെ സഹായിക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.