ശരീരഭാരം കുറച്ച് സ്മൃതി ഇറാനി; ചര്‍ച്ചയായി പുതിയ രൂപമാറ്റം.

ഒരു കാലത്ത് ടെലിവിഷൻ ചാനലുകളിലെ നിറസാന്നിധ്യമായിരുന്നു ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ അവർ പ്രധാനവേഷങ്ങളിൽ എത്തി
ക്യോംകി സാസ് ഭീ കഭി ബഹു ഥീ എന്ന ടെലിവിഷൻ സീരിയലിലെ സ്മൃതി ഇറാനിയുടെ തുളസി വിരാനി എന്ന കഥാപാത്രത്തെ ഇന്നും ടെലിവിഷൻ പ്രേക്ഷകർക്കു മറക്കാൻ കഴിയില്ല.2014-ൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തോടെ അവരുടെ പേര് വീണ്ടും ചർച്ചകളിൽ ഉയർന്നുവന്നു.
സത്യപ്രതിജ്ഞ ചെയ്തപ്പോൾ നമ്മൾ കണ്ടത് സീരിയലുകളിൽ കണ്ടുപരിചയമുണ്ടായിരുന്ന സ്മൃതിയെ ആയിരുന്നില്ല. ശരീരഭാരം നന്നായി വർധിച്ച് സാരിയൊക്കെ വാരിചുറ്റി പൊതുചടങ്ങുകളിലെത്തുന്ന അവരുടെ ചിത്രമായിരിക്കും നമ്മുടെ ഓർമകളിൽ വന്നെത്തുന്നത്.
അടുത്തിടെ കേന്ദ്രമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ചർച്ചയായിരിക്കുന്നത്. ശരീരഭാരം കുറച്ച് ഏറെ മാറ്റങ്ങളോടെയുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഒരു മരത്തിന്റെ പൂക്കളിൽ പിടിച്ചു നിൽക്കുന്ന ചിത്രമാണ് അവർ പങ്കുവെച്ചത്. വളരെപ്പെട്ടെന്നാണ് ചിത്രം വൈറലായത്.
ശരീരം ഭാരം നന്നായി കുറച്ചുവെന്നും ഡയറ്റിങ്ങിലാണോയെന്ന കമന്റുകളാണ് ചിത്രത്തിന് അധികവും ലഭിച്ചത്. കാണാൻ മനോഹരമായിരിക്കുന്നുവെന്ന് ബോളിവുഡ് നടി സോനം കപൂർ കമന്റു ചെയ്തു.