പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കല്ല്, പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കല്ല്, പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

കൊച്ചി: എറണാകുളം പൊന്നുരുന്നിയില്‍ ( Ernakulam Ponnurunni) ട്രെയിൻ (Train)അട്ടിമറിക്ക് ശ്രമം. റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാൽ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം ഇവിടെ രാത്രിയില്‍ സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.


യാത്ര ചെയ്യാൻ ഇനി പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് ദക്ഷിണ റെയിൽവെ

ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസുകാ‍ർ (Police) യാത്രക്കാരുടെ സീറ്റുകളിൽ സ്ഥാനം പിടിക്കുന്നത് ഇനി നടക്കില്ല. യാത്രയിൽ പൊലീസ് ഉദ്യോഗസ്ഥർ ടിക്കറ്റോ (Ticket) മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ (Southern Railway) ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ സീറ്റുകൾ  സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ പറഞ്ഞു. 

ഇത്തരത്തിൽ സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാർ ടിടി ക്ക് തന്റെ ഐഡി കാർഡ് കാണിക്കുന്നതാണ് പതിവ്. ഇതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയിൽവെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ലാതെയോ യാത്ര ചെയ്യാൻ പൊലീസുകാർ ടിക്കറ്റെടുത്തേ മതിയാകൂ. 

'കായ വറുത്തതി'ലൊളിപ്പിച്ച് കഞ്ചാവ് കടത്ത്; കൊടുങ്ങല്ലൂരിൽ രണ്ട് പേർ പിടിയിൽ


കൊടുങ്ങല്ലൂരിൽ കായ വറുത്തതിൻ്റെ മറവിൽ  കഞ്ചാവ് കടത്തിയ രണ്ട് പേർ  പൊലീസിന്റെ പിടിയിലായി. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒരു കിലോയിലധികം  കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താൻ ഉപയോഗിച്ച മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.