അധ്യാപകരുടെ നിലവാരം വിലയിരുത്താൻ സർക്കാർ; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന രീതി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ അധ്യാപകരുടെ നിലവാരം വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രീതിയൊക്കെ മാറി. കാലത്തിനനുസരിച്ച് അധ്യാപകർ മാറണം. അധ്യാപകരുടെ നിലവാരത്തെക്കുറിച്ച് പ്രധാന അധ്യാപകനോട് എഇഒമാരും ഡിഇഒമാരും റിപ്പോർട്ട് തേടണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരത്ത് എൽപി സ്കൂൾ അധ്യാപകരുടെ അവധിക്കാല ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ശിവൻകുട്ടി.