ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യദയായി പെരുമാറിയ എസ്‌ഐയ്‌ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ മദ്യലഹരിയില്‍ ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വി.ആര്‍ അജിത്താണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവിയാണു സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയോട് അശ്ലീല വാക്കുകള്‍ പറയുകയും ഡ്രൈവിങ്ങ് ലൈസന്‍സ് തട്ടിപ്പറിച്ചെന്നുമാണ് യുവതിയുടെ പരാതി.
വാഹനം തടഞ്ഞശേഷം പരിശോധനയെന്ന വ്യാജേന രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു എസ്‌ഐ. തുടര്‍ന്ന് ലൈസന്‍സ് തട്ടിപ്പറിച്ചശേഷം അശ്ലീല വാക്കുകള്‍ പറഞ്ഞു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.